Entertainment
STR49
Entertainment

പുത്തൻ ചിത്രവുമായി ചിമ്പു; STR49 പ്രഖ്യാപിച്ചു

Web Desk
|
22 Oct 2024 4:45 PM IST

ഡ്രാഗൺ, ഓഹ് മൈ കടവുളെ പോലുള്ള ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവാണ്‌ ചിത്രത്തിന്റെ സംവിധാനം

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം ചിമ്പു നായകനാകുന്ന അദ്ദേഹത്തിന്റെ കരിയറിലെ 49ാം ചിത്രം പ്രഖ്യാപിച്ചു. വിന്റേജ് ചിമ്പുവിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് STR49 ഒരുങ്ങുന്നത്. ഡ്രാഗൺ, ഓഹ് മൈ കടവുളെ പോലുള്ള ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവാണ്‌ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ എജിഎസ് എന്റർടൈൻമെന്റാണ്.

തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു. പ്രേക്ഷകർക്ക് എല്ലാത്തരത്തിലും ആസ്വദിക്കാൻ സാധിക്കുന്ന കിടിലൻ എന്റർടെയ്‌നറായിരിക്കും ചിത്രമെന്നും ചിമ്പു അഭിപ്രായപ്പെട്ടു. എജിഎസ് നിർമിക്കുന്ന 27ാമത്തെ ചിത്രം കൂടിയാണിത്.

നേരത്തെ തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻ, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ ജെൻസി മോഡിൽ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രം ഒരുങ്ങുന്നതെന്നു ചിമ്പു നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Related Tags :
Similar Posts