< Back
Entertainment
chinthamani kolacase second part suresh gopi
Entertainment

ലാല്‍കൃഷ്ണ വിരാടിയാര്‍ വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഷാജി കൈലാസ്

Web Desk
|
9 Feb 2023 5:55 PM IST

'ഞങ്ങൾ മുന്നോട്ട്' എന്ന കുറിച്ച് ഷാജി കൈലാസാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്

സുരേഷ് ഗോപി നായകനായെത്തിയ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന സൂചനയുമായി സംവിധായകൻ ഷാജി കൈലാസ്. സുരേഷ് ഗോപി ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകനായി എത്തിയ സിനിമയാണിത്.

'ഞങ്ങൾ മുന്നോട്ട്' എന്ന കുറിച്ച് ഷാജി കൈലാസാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ഷെല്‍ഫില്‍ അടുക്കിവെച്ച നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയുന്ന വിധത്തിലാണ് പോസ്റ്റർ.

കോടതിയിൽ കുറ്റവാളികള്‍ക്കായി കേസ് വാദിച്ച് ജയിച്ച് പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനാണ് ലാല്‍കൃഷ്ണ വിരാടിയാര്‍. 2006ലാണ് ചിന്താമണി കൊലക്കേസ് റിലീസ് ചെയ്തത്. ഭാവന ഒരു പ്രധാന വേഷത്തില്‍ സിനിമയില്‍ അഭിനയിച്ചു. തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ എ.കെ സാജനാണ് പുതിയ സിനിമയുടെയും തിരക്കഥ എഴുതുന്നത്. സിനിമയെ കുറിച്ച് മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.



Similar Posts