< Back
Entertainment

Entertainment
കോൾഡ് കേസിന്റെ പുതിയ ടീസറിന് മികച്ച പ്രതികരണം
|28 Jun 2021 10:02 PM IST
സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്
പൃഥ്വിരാജിന്റെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രം കോൾഡ് കേസിന്റെ പുതിയ ടീസർ പുറത്ത്. അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂൺ 30 നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. ഹൊററും ഇൻവെസ്റ്റിഗേഷനും ഒന്നിക്കുന്ന ത്രില്ലറാണിത്.
സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എ.സി.പി സത്യജിത്തിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയായി അദിതി ബാലനും എത്തുന്നു. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്, ആൻറ്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.