< Back
Entertainment
അന്ന് മഞ്ജുവിനെ കാണാൻ കരഞ്ഞു; ഇന്ന് താരത്തോടൊപ്പം സിനിമയിൽ
Entertainment

അന്ന് മഞ്ജുവിനെ കാണാൻ കരഞ്ഞു; ഇന്ന് താരത്തോടൊപ്പം സിനിമയിൽ

Web Desk
|
8 Dec 2021 9:16 AM IST

കുരുന്നിന്‍റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരിയായിരുന്നു താരത്തിന്‍റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മഞ്ജു മറന്നില്ല.

രണ്ടര വയസില്‍ 'എനിക്ക് മഞ്ജു വാര്യരെ കാണണം' എന്ന് പറഞ്ഞ് കരഞ്ഞു ഇന്നിതാ ഇഷ്ട താരത്തോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ് തേജസിന്. 'വെള്ളരിക്കപട്ടണം' എന്ന ചിത്രത്തിൽ ഓഡിഷൻ വഴിയാണ് തേജസ് എന്ന ആറുവയസുകാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസിന്‍റെ രണ്ടര വയസ്സിലെ വീഡിയോ കാണാന്‍ ഇടയായത്.

അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് തേജസ്. കുരുന്നിന്‍റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരിയായിരുന്നു താരത്തിന്‍റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മഞ്ജു മറന്നില്ല. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കലാണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജു വാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

Similar Posts