Entertainment
ഇൻസ്റ്റ​ഗ്രാം തൂക്കി ഡാൻസിങ് ഹസ്കി; ആരാണ് നായ നൃത്തത്തിന് പിന്നിൽ?

Photo | Special Arrangement

Entertainment

ഇൻസ്റ്റ​ഗ്രാം തൂക്കി 'ഡാൻസിങ് ഹസ്കി'; ആരാണ് 'നായ നൃത്തത്തിന്' പിന്നിൽ?

Web Desk
|
27 Oct 2025 6:08 PM IST

എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയത്

ഒരു ഹസ്കി നായയുടെ ഡാൻസിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്. എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയത്.

ഈ ട്രെന്‍ഡ് കുറച്ചുകാലം കൂടി മുന്നോട്ടു പോകുമെന്ന് ഉറപ്പാണ്. ഇത് വെറും ഫൺ മാത്രമല്ല, കേരളത്തിലെ മിൽമ ഉൾപ്പെടെ പല ബ്രാൻഡുകളും ഈ ട്രെൻഡിനെ ഏറ്റെടുത്തിരിക്കുകയാണ്. ഈ ട്രെന്‍ഡിലൂടെ പഴയ നോര്‍ത്ത് ഇന്ത്യന്‍ ടിക്ക് ടോക്ക് വീഡിയോകളെ നിരവധി ഇൻസ്റ്റാ​ഗ്രാം പേജുകൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.

ഹസ്കി എന്നത് വടക്കൻ സൈബീരിയയിൽ നിന്നുള്ള ഒരുതരം ഇടത്തരം വലുപ്പമുള്ള നായയാണ്, പ്രധാനമായും സ്ലെഡ് വലിക്കുന്നതിനും മറ്റുമാണ് ഇവയെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ചെന്നായയുടെ രൂപവും ശക്തമായ ശരീരവും ഉണ്ട്, കൂടാതെ തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുമുണ്ട്. നീലയോ തവിട്ടുനിറമോ അല്ലെങ്കിൽ ഇവ രണ്ടിൻ്റെയും മിശ്രിതമോ ആയ കണ്ണുകൾ ഹസ്കിയുടെ പ്രത്യേകതയാണ്.

ഹസ്കികൾക്ക് കായികക്ഷമതയും ബുദ്ധിശക്തിയുമുണ്ട്. അവർക്ക് കുരയ്ക്കുന്ന സ്വഭാവം കുറവാണ്, എന്നാൽ ഉടമയോടുള്ള സ്നേഹം കാണിക്കാൻ പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കും.

എന്താണ് ഡാൻസിങ് ഹസ്കിയുടെ പിന്നിലെ കഥ എന്നല്ലെ? പണ്ട് ടോപ്പ് ട്രെൻഡിങ് ആയിരുന്ന ടിക്ടോക് വീഡിയോകളെ റോസ്റ്റ് ചെയ്ത് തുടങ്ങിയതാണ് ഈ കഥയുടെ തുടക്കം. ആ റോസ്റ്റിന്റെ ഒടുവിൽ ഒരു പ്രധാന ട്വിസ്റ്റ് പോലെ കിടിലം സ്റ്റെപ്പുമായി വരുന്നതാണ് ഡാൻസർ ഹസ്കി. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് ഡാൻസർ ഹസ്കി ചുവടുവെക്കുന്നത്.

ട്രോള്‍ രൂപത്തിലും ഹസ്‌കി ഡാന്‍സ് ട്രെന്‍ഡാകുന്നുണ്ട്. കൂലിയുടെ ക്ലൈമാക്‌സില്‍ ആമിര്‍ ഖാന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനില്‍ കാണിക്കുന്ന ഹസ്‌കികള്‍ ഡാന്‍സ് ചെയ്യുന്നതാണ് വൈറലായ വീഡിയോകളില്‍ ഒന്ന്. പാട്ടിന്റെ ബിജിഎമ്മിന് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമാ താരങ്ങൽ ചുവടുവെക്കുന്ന വീഡിയോക്കും വന്‍ റീച്ചാണ് ലഭിക്കുന്നത്.

ഹസ്‌കിയുടെ പുതിയ ഡാന്‍സ് വീഡിയോ ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്. എന്നാല്‍ ഈ വീഡിയോ ട്രെന്‍ഡ് ആരാണ് ആദ്യം തുടങ്ങി വെച്ചതെന്ന് ആര്‍ക്കുമറിയില്ല. തമിഴ്, തെലുങ്ക്, മലയാളം പേജുകള്‍ ഇതിനോടകം ഹസ്‌കി ഡാന്‍സ് ട്രെന്‍ഡിന് പിന്നാലെയാണ്.

Similar Posts