< Back
Entertainment
SuhaniBhatnagar, Dangalactor, BabitaPhogat, SuhaniBhatnagardeath

സുഹാനി ഭട്‍നഗര്‍

Entertainment

'ദംഗൽ' താരം സുഹാനി ഭട്‌നഗർ അന്തരിച്ചു

Web Desk
|
17 Feb 2024 3:08 PM IST

ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണു മരണം

ചണ്ഡിഗഢ്: ആമിർ ഖാൻ ചിത്രം 'ദംഗലി'ലൂടെ ശ്രദ്ധേയയായ സുഹാനി ഭട്‌നഗർ അന്തരിച്ചു. 19 വയസായിരുന്നു. ചിത്രത്തിൽ ഗുസ്തിതാരം ബബിത ഫൊഗട്ടിന്റെ കുട്ടിക്കാലമാണ് സുഹാനി അവതരിപ്പിച്ചിരുന്നത്.

ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ്. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു. ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്.

ദംഗലിനു പുറമെ ഏതാനും ടെലിവിഷൻ സീരിയലുകളിലും ബാലവേഷമിട്ടിരുന്നു. ഇതിനുശേഷം പഠനത്തിനായി ഇടവേള എടുത്തതായിരുന്നു.

സെക്ടർ 15ലെ അജ്‌റോണ്ട ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.

Summary: Dangal actor Suhani Bhatnagar, who played young Babita Phogat, dies at 19

Similar Posts