< Back
Entertainment
മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു മമ്മൂട്ടി; വൈറലായി താരത്തിന്‍റെ ചിത്രം
Entertainment

മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു മമ്മൂട്ടി; വൈറലായി താരത്തിന്‍റെ ചിത്രം

Web Desk
|
6 Sept 2021 9:35 PM IST

600 മൊബൈല്‍ ഫോണുകളും 6,000 മൊബൈല്‍ ആക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി പ്രശസ്ത കലാകാരന്‍ ഡാവിഞ്ചി സുരേഷ്. മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഒരുക്കിയ മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയുടെ മനസ് കീഴടക്കിയിരിക്കുന്നത്.

മമ്മൂട്ടി സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതും അദ്ദേഹത്തിന്‍റെ ജന്മദിനം പ്രമാണിച്ചും കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത 600 മൊബൈല്‍ ഫോണുകളും 6,000 മൊബൈല്‍ ആക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.

പത്തു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും സ്ക്രീൻ ഗാഡ് ഡാറ്റാ കേബിളും ഇയര്‍ഫോണും ചാര്‍ജറും ഉള്‍പ്പെടുന്ന മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഹാളിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.



Similar Posts