< Back
Entertainment
ഗ്രീക്ക് ഗോൾഡൻ റേഷ്യോ പട്ടികയിൽ ദീപിക പദുകോണ്‍
Entertainment

ഗ്രീക്ക് ഗോൾഡൻ റേഷ്യോ പട്ടികയിൽ ദീപിക പദുകോണ്‍

Web Desk
|
17 Oct 2022 4:24 PM IST

ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നും ദീപിക മാത്രമാണ് ഉള്ളത്

ഗ്രീക്ക് ഗോൾഡൻ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ നടി ദീപിക പദുക്കോൺ. ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നും ദീപിക മാത്രമാണ് ഉള്ളത്. ലിസ്റ്റിൽ 91.22% സ്കോറോടെ ഒമ്പതാം സ്ഥാനമാണ് ദീപിക പദുക്കോൺ.

ലോകത്തെ സുന്ദരികളെ തെരഞ്ഞെടുക്കുന്ന മത്സരത്തിൽ ടെയ്ലർ സ്വിഫ്റ്റ്, സെൻഡായ, ജംഗ് ഹൂയോൺ തുടങ്ങിയവർ ലിസ്റ്റിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയിൽ 94.52% എന്ന ഗോൾഡൻ റേഷ്യോ സ്‌കോറോടെ ജോഡി കോമർ ആണ് ഒന്നാമത്. 94.37% സ്കോറോടെ സെൻഡായ, 94.35% നേടി ബെല്ല ഹഡിഡ്, 92.44% നേടി ബിയോൺസ്, 91.81% സ്കോറോടെ അരിയാന ഗ്രാൻഡെ, 91.64% സ്വന്തമാക്കി ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടം നേടിയത്. പത്താം സ്ഥാനത്താണ് സ്ക്വിഡ് ഗെയിം നടി ജംഗ് ഹൂയോൺ ഉള്ളത്.

Similar Posts