< Back
Entertainment

Entertainment
ക്രൂരപീഡനം ഏറ്റുവാങ്ങുന്ന മരക്കാര്‍; ക്ലൈമാക്സിൽ നിന്നും നീക്കം ചെയ്ത വൈകാരിക രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ
|4 Jan 2022 12:13 PM IST
സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗങ്ങൾ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു
മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തില്‍ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെൽവൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗങ്ങൾ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ക്ലൈമാക്സിലെ നിർണായകമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന്‍റെ വൈകാരിക അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ രംഗമാണ് പുറത്തുവിട്ടത്. പറങ്കികള്‍ പിടികൂടിയ മരക്കാര്‍ അവരില്‍ നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങുന്നതാണ് രംഗത്തിലുള്ളത്.