< Back
Entertainment
ഭയം എന്തെന്നറിയണമെങ്കില്‍ ദേവരയുടെ കഥ കേള്‍ക്കണം: ശ്രദ്ധേയമായി റിലീസ് ട്രെയിലര്‍
Entertainment

'ഭയം എന്തെന്നറിയണമെങ്കില്‍ ദേവരയുടെ കഥ കേള്‍ക്കണം': ശ്രദ്ധേയമായി റിലീസ് ട്രെയിലര്‍

Web Desk
|
22 Sept 2024 3:09 PM IST

എന്‍ടിആര്‍ ചിത്രം ദേവര സെപ്റ്റംബര്‍ 27 ന് തീയറ്ററുകളിലേക്ക്

എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് ട്രെയിലര്‍ ഒരുക്കിയിട്ടുള്ളത്. എന്‍ടിആര്‍ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 27-ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Similar Posts