< Back
Entertainment
സ്റ്റൈലിഷ് ലുക്കിൽ ധനൂഷ്; നാനെ വരുവേൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്‌
Entertainment

സ്റ്റൈലിഷ് ലുക്കിൽ ധനൂഷ്; 'നാനെ വരുവേൻ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്‌

Web Desk
|
19 Oct 2021 6:24 PM IST

ധനൂഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ധനൂഷ് നായകനാകുന്ന 'നാനെ വരുവേൻ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ധനൂഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ധനൂഷ് പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്.


ഇന്ദുജയാണ് ചിത്രത്തിൽ ധനൂഷിന്റെ നായികയായി എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. യാമിനി യജ്ഞമൂർത്തിയാണ് സിനിമയുടെ ഛായാഗ്രഹകൻ. മുന്ന് മാസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ബി.കെ വിജയ് മുരുകനാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ഭുവൻ ശ്രീനിവാസൻ എഡിറ്റിങ് നിർവ്വഹിക്കുന്നു.

പത്ത് വർഷങ്ങൾക്കു ശേഷമാണ് ധനൂഷും സെൽവരാഘവനും ഒന്നിക്കുന്നത്. തുള്ളുവാദോ ഇളമയ്, കാഥൽ കൊണ്ടെയ്ൻ, പുതുപെട്ടെയ്, മയക്കം എന്നെ എന്നി ചിത്രങ്ങളിലാണ് ധനൂഷ്-സെൽവരാഘവൻ കൂട്ടുക്കെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.

Similar Posts