< Back
Entertainment
ആവേശമുയർത്തി ധനുഷിന്റെ ജ​ഗമേ തന്തിരം ട്രെയിലര്‍; വില്ലനായി ജോജു ജോർജ്!
Entertainment

ആവേശമുയർത്തി ധനുഷിന്റെ 'ജ​ഗമേ തന്തിരം' ട്രെയിലര്‍; വില്ലനായി ജോജു ജോർജ്!

Web Desk
|
1 Jun 2021 11:55 AM IST

ആക്ഷന്‍ രംഗങ്ങൾകൊണ്ട് ആവേശമുയർത്തുന്ന ട്രെയിലര്‍ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

ധനുഷിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജഗമേ തന്തിരം' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങൾകൊണ്ട് ആവേശമുയർത്തുന്ന ട്രെയിലര്‍ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കാർത്തിക് സുബ്ബരാജ് - ധനുഷ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 18 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാള നടൻ ജോജു ജോര്‍ജും ശക്തമായ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. ഹിറ്റ്‌ ചിത്രമായ പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമ ധനുഷിന്റെ നാല്പതാമത് ചിത്രമാണ്. മലയാള നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിലുണ്ട്.

സഞ്ചന നടരാജനാണ് മറ്റൊരു നായികയായെത്തുന്നത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Tags :
Similar Posts