< Back
Entertainment
നാനിയുടെ മാസ് ആക്ഷൻ; ദസറയിലെ ആദ്യ സിംഗിൾ ധൂം ധൂം ദോസ്ഥാൻ പുറത്തിറങ്ങി
Entertainment

നാനിയുടെ മാസ് ആക്ഷൻ; ദസറയിലെ ആദ്യ സിംഗിൾ 'ധൂം ധൂം ദോസ്ഥാൻ' പുറത്തിറങ്ങി

ijas
|
3 Oct 2022 6:37 PM IST

കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. സന്തോഷ് നാരായൺ ഈണം പകർന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാൻ' ദസറയോടനുബന്ധിച്ച് പുറത്തിറങ്ങി. ഗംഭീര നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആണ് പുറത്തിറങ്ങിയത്.

സമുദ്രക്കനി, സായ് കുമാർ, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. പി.ആർ.ഒ: ശബരി. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ദസറ ഒരുങ്ങുന്നത്.

Similar Posts