< Back
Entertainment
Dhruva Sarja movie Martin teaser
Entertainment

ക്രൂരതയുടെ കഥയുമായി ധ്രുവ് സർജ; മാര്‍ട്ടിന്‍ ടീസർ പുറത്ത്

Web Desk
|
24 Feb 2023 1:07 PM IST

പാകിസ്താനിലെ ജയിലിൽ തടവിലാക്കപ്പെട്ട നായകന്റെ എൻട്രിയും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ടീസർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധ്രുവ് സർജയുടെ ആക്ഷൻ, പവർ പാക്ക്ഡ് ചിത്രം മാർട്ടിന്റെ ടീസർ പുറത്ത്. പാകിസ്താനിലെ ജയിലിനുളളിൽ തടവിലാക്കപ്പെട്ട നായകന്റെ എൻട്രിയും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ടീസർ. ക്രൂരത നിറഞ്ഞ മാനറിസം ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന ലുക്കിലാണ് ധ്രുവ് സർജ ചിത്രത്തിലുളളത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ 21 മില്യണിൽ അധികം കാഴ്ചക്കാരെ നേടി മാർട്ടിൻ യു ട്യൂബ് ട്രെൻഡിങ്ങിലെ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

കെജിഎഫിന് ശേഷം അനൗൺസ് ചെയ്ത ധ്രുവ് സർജയുടെ രണ്ടാമത്തെ പാൻ ഇന്ത്യൻ ചിത്രമാണ് മാർട്ടിൻ. നേരത്തെ പ്രേമിന്റെ സംവിധാനത്തിലൊരുങ്ങിയ കെഡി ദ ഡെവിൾ എന്ന ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുന്നത്.

മാർട്ടിന്റെ കഥ നടൻ അർജുൻ സർജയുടേതാണ്. എ.പി അർജുനാണ് സംവിധാനം. വാസവി എന്റർപ്രൈസിന്റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. ധ്രുവ് സർജയ്ക്ക് പുറമെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷോ, രോഹിത് പതക് എന്നീ താരങ്ങളാണ് ചിത്രത്തിലുളളത്. ഛായാഗ്രഹണം- സത്യ ഹെഗ്‌ഡെ, എഡിറ്റർ- കെ.എം- പ്രകാശ്, സംഗീതം- രവി ബസ്രൂർ, മണി ശർമ്മ. വാർത്താ പ്രചരണം- സ്‌നേക്ക്പ്ലാന്റ്.



Similar Posts