< Back
Entertainment
ധ്യാൻ ശ്രീനിവാസൻ നായകനായി നദികളിൽ സുന്ദരി യമുന; ചിത്രീകരണം തുടങ്ങുന്നു
Entertainment

ധ്യാൻ ശ്രീനിവാസൻ നായകനായി 'നദികളിൽ സുന്ദരി യമുന'; ചിത്രീകരണം തുടങ്ങുന്നു

ijas
|
3 Oct 2022 10:47 PM IST

കണ്ണൂരിൻ്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനായി പുതിയ സിനിമ ഒരുങ്ങുന്നു. 'നദികളിൽ സുന്ദരി യമുന' എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ എട്ടിന് തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ആരംഭിക്കും. തളിപ്പറമ്പ്,പയ്യന്നൂർ ഭാഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും. സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമിമുരളി എന്നിവർ നിർമ്മിക്കുന്ന ചിത്രം നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

കണ്ണൂരിൻ്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ആതിര, ആമി,പാർവണ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനുപയ്യന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകരുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-അജയൻ മങ്ങാട്. വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ. മേക്കപ്പ്-ജയൻ പൂങ്കുളം. നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ. പി.ആര്‍.ഒ-വാഴൂർ ജോസ്.

Similar Posts