< Back
Entertainment
റിച്ചാർലിസൺ ലാലേട്ടന്റെ മഹാസുമുദ്രം കണ്ടോ?; ട്രോളുമായി സോഷ്യൽ മീഡിയ
Entertainment

റിച്ചാർലിസൺ ലാലേട്ടന്റെ മഹാസുമുദ്രം കണ്ടോ?; ട്രോളുമായി സോഷ്യൽ മീഡിയ

Web Desk
|
25 Nov 2022 6:46 PM IST

ഈ സീനൊക്കെ ലാലേട്ടൻ പണ്ടേ വിട്ടതാണെന്ന് ആരാധകർ

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീൽ. സെർബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീൽ ജയിച്ചു കയറി. മുന്നേറ്റ നിര താരം റിച്ചാർലിസണിന്റെ ഇരട്ട ഗോളുകളാണ് ടിറ്റെയ്ക്കും സംഘത്തിനും കരുത്തുപകർന്നത്. റിച്ചാൽസണിന്റെ രണ്ടാമത്തെ ഗോൾ ഈ മത്സരത്തിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുകയാണ്. ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിൽ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ് റിച്ചാർലിസണിന്റെ ഗോൾ. ഏതായാലും ഗോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

എന്നാൽ ഇതിനോടൊപ്പം തന്നെ മോഹൻലാലിന്റെ മഹാസമുദ്രം എന്ന സിനിമയിലെ ഒരു രംഗവും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. മഹാസമുദ്രം എന്ന സിനിമയുടെ ക്ലൈമാക്‌സിൽ മോഹൻലാൽ സമാനമായ കിക്കിലൂടെയാണ് ഗോൾ നേടുന്നത്. മോഹൻലാലിന്റേയും റിച്ചാർലിസന്റേയും ചിത്രങ്ങൾ ചേർത്തുവച്ചാണ് ട്രോൾ പ്രചരിക്കുന്നത്. ഈ സീനൊക്കെ ലാലേട്ടൻ പണ്ടേ വിട്ടതാണെന്നാണ് ആരാധകർ പറയുന്നത്. റിച്ചാർലിസൺ ലാലേട്ടന്റെ മഹാസമുദ്രം കണ്ടോയെന്ന് ചോദിക്കുന്ന ആരാധകരുമുണ്ട്.


Similar Posts