< Back
Entertainment
സിനിമ പ്രമോഷന് ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്
Entertainment

സിനിമ പ്രമോഷന് ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്

Web Desk
|
10 Aug 2023 6:30 PM IST

സാരികൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് താരം ലക്ഷ്യമിടുന്നത്.

ആലിയ ഭട്ട്, രണ്‍വീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹർ സംവിധാനം ചെയ്ത ‘റോക്കി ഔർ റാണി കി പ്രേം കഹാനി‘ എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ആലിയ ഭട്ട് ഉപയോഗിച്ച സാരികൾ ആരാധകർക്കിടയിൽ ട്രെൻഡിങ് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോൾ താരം ധരിച്ചിരുന്ന സാരികൾകൾക്ക് വൻ അഭിപ്രായമാണ് ഉയർന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തംരംഗം സൃഷ്ടിച്ച ആ സാരികൾ വിൽക്കാനൊരുങ്ങുകയാണ് ആലിയ ഭട്ട്. ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഭംഗിയുള്ളതും നേർത്തതുമായ ഷിഫോൺ സാരിയാണ് ആലിയ ഭട്ട് സിനിമയുടെ പ്രമോഷൻ സമയത്ത്​ അണിഞ്ഞിരുന്നത്. സാരികൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് താരം ലക്ഷ്യമിടുന്നത്. ‘സ്നേഹ’ എന്ന സംഘടന വഴി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും വിനിയോഗിക്കും. മനീഷ് മൽഹോത്രയുമായി ചേർന്നാണ് ആലിയ പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്.

സിനിമയുടെ പ്രമോഷൻ സമയത്ത് ഞാൻ ധരിച്ച സാരികൾ നിങ്ങളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. മനീഷും ഞാനും ചേർന്നാണ്​ ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്​. manishmalhotra.inൽ സാരികൾ ലഭ്യമാകും. അതിൽനിന്ന്​ നിങ്ങളുടെ പ്രിയപ്പെട്ട ഒന്നോ അതിലധികമോ തെരഞ്ഞെടുക്കുക. എല്ലാം ഒരു നല്ല കാര്യത്തിനാണെന്നും ആലിയ ഭട്ട് കുറിച്ചു.

Similar Posts