< Back
Entertainment
ലോകേഷിന്‍റെ ദളപതി 67ല്‍ മാത്യു തോമസും; ചിത്രീകരണം ഉടന്‍
Entertainment

ലോകേഷിന്‍റെ ദളപതി 67ല്‍ മാത്യു തോമസും; ചിത്രീകരണം ഉടന്‍

Web Desk
|
27 Oct 2022 11:35 AM IST

ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും

തമിഴിലെ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജും വിജയ് യും വീണ്ടും ഒന്നിക്കുന്ന ചിത്രം പേരിടാത്ത ചിത്രം ദളപതി 67ല്‍ മലയാളിയായ മാത്യു തോമസും. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിലെത്തിയ മാത്യുവിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ദളപതി 67. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.വിജയ് പുതിയ ചിത്രമായ വാരിസിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് . വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം 2023 പൊങ്കലിന് തിയറ്ററുകളിലെത്തും.

മാസ്റ്റര്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ദളപതി 67നുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ബോളിവുഡില്‍ നിന്നും സഞ്ജയ് ദത്തും മലയാളത്തില്‍ നിന്നും പൃഥ്വിരാജും ചിത്രത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗൗതം മേനോൻ, മിഷ്‌കിൻ എന്നിവരെയും ചിത്രത്തിൽ നെഗറ്റീവ് റോളുകൾ അവതരിപ്പിക്കാൻ സമീപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൃഷയായിരിക്കും വിജയിന്‍റെ നായികയായി എത്തുന്നത്.

Similar Posts