< Back
Entertainment
അപ്പുക്കുട്ടന്‍റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശനെ ട്രോളി എം.എ നിഷാദ്
Entertainment

'അപ്പുക്കുട്ടന്‍റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു'; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശനെ ട്രോളി എം.എ നിഷാദ്

Web Desk
|
20 July 2021 3:51 PM IST

ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ അപ്പുക്കുട്ടന്‍ മീം ആണ് നിഷാദ് പങ്കുവച്ചിരിക്കുന്നത്

മഴയത്ത് കുട ചൂടി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ എളിമയെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനെ ട്രോളി എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ അപ്പുക്കുട്ടന്‍ മീം ആണ് നിഷാദ് പങ്കുവച്ചിരിക്കുന്നത്.

കുട പിടിച്ചുനില്‍ക്കുന്ന അപ്പുക്കുട്ടന്‍റെ ചിത്രം മഹാദേവന്‍ പങ്കുവയ്ക്കുന്ന രീതിയിലുളള മീം ആണ് നിഷാദ് ഷെയര്‍ ചെയ്തിരിക്കുന്നത്. ''ഞങ്ങളുടെ അപ്പുക്കുട്ടന്‍റെ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു'' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ''എന്താണെന്നറിയില്ല...എനിക്കും ഭയങ്കര Appreciation ആണ്,അപ്പുകുട്ടനോട്... എന്താ,ഇങ്ങനെ സിമ്പിൾ ആയി പറയുന്ന സംവിധായകരെ,അവർക്ക് ഇഷ്ടമല്ലേ ? Dont they like ?''എന്നാണ് സംവിധായകന്‍ നിഷാദിന്‍റെ പോസ്റ്റ്.

പാര്‍ലമെന്‍റിന് സമീപം മഴയത്ത് കുട പിടിച്ച് മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 'നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ ഞാൻ അഭിനന്ദിക്കുന്നു' എന്നാണ് ഈ ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയദര്‍ശന്‍ കുറിച്ചത്. പ്രിയനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Similar Posts