< Back
Entertainment

Entertainment
സംവിധായകൻ ശങ്കറിന്റെ മകൾക്ക് വിവാഹം; വരൻ ഈ ക്രിക്കറ്റ് താരം!
|27 Jun 2021 12:34 PM IST
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ട്
ചെന്നൈ: വിഖ്യാത തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയ്ക്ക് വിവാഹം. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. ഞായറാഴ്ച മഹാബലിപുരത്താണ് ചടങ്ങുകള്‍. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ. ടീമിന്റെ ക്യാപ്റ്റനുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങുകള്‍. സംസ്ഥാനത്ത് വിവാഹത്തിന് അമ്പത് പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.