< Back
Entertainment
സംവിധായകന്‍ തുളസീദാസ് അഭിനയ രംഗത്തേക്ക്; പൊലീസ് വേഷത്തില്‍ ബാദുഷയും
Entertainment

സംവിധായകന്‍ തുളസീദാസ് അഭിനയ രംഗത്തേക്ക്; പൊലീസ് വേഷത്തില്‍ ബാദുഷയും

ijas
|
6 Oct 2022 6:42 PM IST

നാട്ടിലെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ചിത്രം

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെയടക്കം അണിനിരത്തി മികച്ച ചിത്രങ്ങള്‍ ഒരുക്കിപ്പോന്ന സംവിധായകന്‍ തുളസീദാസ് അഭിനയരംഗത്തേക്കു കടന്നു വരുന്നു. നവംബര്‍ മധ്യത്തില്‍ തന്‍റെ പുതിയ ചിത്രം ആരംഭിക്കാനിരിക്കെയാണ് തുളസീദാസ് അഭിനയരംഗത്തേക്കും ചുവടുവെക്കുന്നത്. സുധൻ രാജ് സംവിധാനം ചെയ്യുന്ന 'കമ്പം' എന്ന സിനിമയിലാണ് തുളസീദാസ് അഭിനയിക്കുന്നത്. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവർ ചന്ദ്രൻ പിള്ള എന്ന കഥാപാത്രത്തെയാണ് തുളസീദാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

സംവിധായകനായ സജിന്‍ ലാലും നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ ബാദുഷയും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സിനിമയിലെ ബാദുഷയുടെ ആദ്യ മുഴുനീള വേഷമാണ് 'കമ്പം' സിനിമയിലേത്. മുഹമ്മദ് ഇഖ്ബാല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബാദുഷ ചിത്രത്തില്‍ എത്തുന്നത്. ഗ്രാമ പശ്ചാത്തലത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം സസ്പെൻസ് ത്രില്ലർ മൂഡിലാണ് കമ്പത്തിലൂടെ പറയുന്നത്. നാട്ടിലെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ചിത്രം.

മനു രാജ്, അരുൺ മോഹൻ, തിരുമലചന്ദ്രൻ ശ്യാം തൃപ്പൂണിത്തുറ, മനോജ് വലം ചുഴി, ഗോപകുമാർ, ശിവമുരളി, നിഖിൽ എ.എൽ, ലാൽജിത്ത്, എൽദോ സെൽവരാജ്, ഹർഷൻ പട്ടാഴി, ശ്രീകല ശ്രീകുമാർ,ലക്ഷ്മി ദേവൻ, ബിബിയദാസ്, കന്നഡ നടി നിമാ റായ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാടക ടി.വി പരമ്പരകളിലെ അഭിനേതാക്കളും ചിത്രത്തിന്‍റെ ഭാഗമാണ്. ബെൻ തിരുമലയുടെ വരികൾക്ക് ഷാജിൽ റോക്ക് വെൽ, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം-പ്രിയൻ. എഡിറ്റിംഗ്-പ്രവീൺ വേണുഗോപാൽ, അയൂബ്. കലാസംവിധാനം-മനോജ് മാവേലിക്കര. വസ്ത്രാലങ്കാരം-റാണാ പ്രതാപ്. മേക്കപ്പ്-ഒക്കൽദാസ്. ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്-സനൂപ് സത്യൻ, ഗിരീഷ് ആറ്റിങ്ങൽ. അസോസിയേറ്റ് ഡയറക്ടേർസ്-രഞ്ജിത്ത് രാഘവൻ, അഖിലൻ. പ്രൊഡക്ഷൻ കൺട്രോളർ-ജോയ് പേരൂർക്കട.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ. നിശ്ചല ഛായാഗ്രഹണം-അനുപള്ളിച്ചല്‍. സെൻസ് ലോഞ്ച് എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലക്ഷ്മി ദേവൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പി.ആര്‍.ഒ-വാഴൂർ ജോസ്.

Similar Posts