< Back
Entertainment
ഷൂട്ടിംഗിന് സമയത്തെത്തുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത
Entertainment

ഷൂട്ടിംഗിന് സമയത്തെത്തുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

Web Desk
|
16 July 2022 10:23 AM IST

ഫിലിം ചേംബര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത്

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടി സാധ്യത. അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിൽ ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഫിലിം ചേംബര്‍ ആലോചിക്കുന്നത്.

ഫിലിം ചേംബര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത് . അടുത്തദിവസം ശ്രീനാഥ് ഭാസി ചേംബറില്‍ പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ശ്രീനാഥ് ഭാസിക്ക് താര സംഘടനയായ അമ്മയിൽ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേംബര്‍ മുന്‍കയ്യെടുക്കുന്നത്. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ചേംബറുമായി ആലോചിക്കണമെന്നും നിര്‍ദേശമുണ്ട്.

നടന്മാര്‍ ചില പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കുന്നത് ഇനി അനുവദിക്കില്ലെന്നും ചേംബറിന്‍റെ യോഗത്തില്‍ തീരുമാനമെടുത്തു. താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യത്തില്‍ അടുത്ത മാസം വീണ്ടും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഇന്നത്തെ യോഗത്തില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് ആഗസ്ത് ആദ്യം അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ കൂടി സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരും.

Similar Posts