< Back
Entertainment
നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടറുടെ കമന്‍റ്; ചുട്ട മറുപടിയുമായി ഗായിക ചിന്‍മയി
Entertainment

നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടറുടെ കമന്‍റ്; ചുട്ട മറുപടിയുമായി ഗായിക ചിന്‍മയി

Web Desk
|
16 Jun 2022 1:48 PM IST

ഡോക്ടറുടെ ഫേസ്ബുക്ക് ഐഡിയും കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെ ചിന്‍മയി മറുപടി നല്‍കിയത്

നടി നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ ഡോക്ടറുടെ കമന്‍റ് വിവാദമായി. കമന്‍റ് ശ്രദ്ധയില്‍പ്പെട്ട ഗായിക ചിന്‍മയി ഡോക്ടര്‍ക്ക് നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

'അഭിനയത്തിന്‍റെ കാര്യത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിരഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്‍ററുകള്‍ സഹായിക്കേണ്ടി വരും' എന്നായിരുന്നു എംബ്രയോളജിസ്റ്റായ ഡോ.അരവിന്ദന്‍ തിരുവള്ളുവന്‍റെ കമന്‍റ്. ഇതിനാണ് ചിന്‍മയി ചുട്ട മറുപടി നല്‍കിയത്. ഡോക്ടറുടെ ഫേസ്ബുക്ക് ഐഡിയും കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെ ചിന്‍മയി മറുപടി നല്‍കിയത്.

''നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്‍റ് ശ്രദ്ധയില്‍ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്‍റ് ഇടുന്നു' ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണം'' ചിന്മയി കുറിച്ചു. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി ഡോക്ടര്‍ രംഗത്തെത്തി. താന്‍ നയന്‍താരയുടെ വലിയൊരു ആരാധകനാണെന്നും ആശങ്ക കൊണ്ടു പറഞ്ഞതാണെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.


ജൂണ്‍ 9നാണ് നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ സ്വപ്നസമാനമായ ചടങ്ങില്‍ വച്ചായിരുന്നു കല്യാണം. രജനീകാന്ത്, ഷാരൂഖ് ഖാന്‍, അജിത്, സൂര്യ എന്നിവരുള്‍പ്പെടെയുള്ള വന്‍താരനിര തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ ദമ്പതികളെ ആരാധകര്‍ ആശംസകള്‍ കൊണ്ടുമൂടുകയാണ്.


Related Tags :
Similar Posts