< Back
Entertainment
കുറുപ്പിന്റെ ട്രയിലർ വാപ്പിച്ചിയുടെ ഫോൺ അടിച്ചു മാറ്റി ഇട്ടതാണ്: ദുൽഖർ സൽമാൻ
Entertainment

കുറുപ്പിന്റെ ട്രയിലർ വാപ്പിച്ചിയുടെ ഫോൺ അടിച്ചു മാറ്റി ഇട്ടതാണ്: ദുൽഖർ സൽമാൻ

abs
|
6 Nov 2021 4:22 PM IST

"ഞാൻ ഫോണെടുക്കുവാണേ എന്ന് വാപ്പിച്ചിയോട് പറഞ്ഞു. എന്നിട്ട് ഞാൻ തന്നെയാണ് പോസ്റ്റ് ചെയ്തത്"

മമ്മൂട്ടി പങ്കുവച്ച കുറുപ്പിന്റെ ട്രയിലർ താൻ ഉപ്പയുടെ ഫോൺ അടിച്ചുമാറ്റി ചെയ്തതാണെന്ന് ദുൽഖർ സൽമാൻ. കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതു കൊണ്ട് പരമാവധി ആളുകളോട് ചിത്രം പ്രൊമോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്നും ദുൽഖർ പറഞ്ഞു. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ മമ്മൂക്കയുടെ കൈയിൽ നിന്ന് ഫോൺ അടിച്ചു മാറ്റി ഇട്ടതാണത്. ഞാൻ സാധാരണ ആരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാത്തയാളാണ്. പൊതുവെ എന്റെ സിനിമകൾ ഒറ്റയ്ക്കാണ് പ്രൊമോട്ട് ചെയ്യാറുള്ളത്. കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതു കൊണ്ട് ഞാൻ മാക്‌സിമം ആൾക്കാരോട് ഷെയർ ചെയ്യണം എന്ന് പറയാറുണ്ട്. വീട്ടിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഞാൻ ഫോണെടുക്കുവാണേ എന്ന് വാപ്പിച്ചിയോട് പറഞ്ഞു. എന്നിട്ട് ഞാൻ തന്നെയാണ് പോസ്റ്റ് ചെയ്തത്.' - താരം പറഞ്ഞു.

ഒരുപാട് ഗെറ്റപ്പിൽ വരുന്ന ക്യാരക്ടറാണ് കുറുപ്പിന്റേതെന്ന് ദുൽഖർ കൂട്ടിച്ചേർത്തു. 'ഈ വേഷം എനിക്ക് പുതിയ അനുഭവമാണ്. അതിന്റെ റിസൽട്ട് സ്‌ക്രീനിൽ കാണുമെന്ന് വിശ്വസിക്കുന്നു. യഥാർത്ഥ കഥയ്‌ക്കൊപ്പം ഇതിൽ സിനിമാറ്റിക് എക്‌സ്പീരിയൻസ് കൂടിയുണ്ട്.' - താരം വ്യക്തമാക്കി.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 12നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 35 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കമുതൽ. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


Related Tags :
Similar Posts