< Back
Entertainment

Entertainment
പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ, പിറകിൽ ഫോട്ടോഗ്രാഫറായി മമ്മൂട്ടി; ചിത്രം വൈറൽ
|28 July 2021 4:36 PM IST
ദുല്‍ഖറിന്‍റെ അടുത്ത് ഇറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളുടെ പോസ്റ്ററുകളാണ് പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു ചിത്രം വൈറലായിരിക്കുകയാണ്.
ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപിറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ഫോട്ടോ. നിർമ്മാതാവ് ഷാജി നടേശൻ ഉൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ദുല്‍ഖറിന്‍റെ അടുത്ത് ഇറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളുടെ പോസ്റ്ററുകളാണ് പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍റെ കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് തുടങ്ങി പോസ്റ്ററുകളുടെ എണ്ണം നീളുന്നു.