< Back
Entertainment
ദൃശ്യം 2ന്‍റെ ഹിന്ദി പതിപ്പ്;  ചിത്രീകരണം ഡിസംബറില്‍
Entertainment

'ദൃശ്യം 2'ന്‍റെ ഹിന്ദി പതിപ്പ്; ചിത്രീകരണം ഡിസംബറില്‍

Web Desk
|
24 Sept 2021 1:47 PM IST

ആദ്യ ഭാഗത്തില്‍ അഭിനയിച്ച അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരൊക്കെ ദൃശ്യം 2ലും ഉണ്ടാവും

സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്‍റെ ഹിന്ദി പതിപ്പ് ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ദൃശ്യം ഹിന്ദി പതിപ്പിന്‍റെ നിർമാതാക്കളിൽ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്ത് കഴിഞ്ഞ വര്‍ഷം അന്തരിച്ചതിനെ തുടര്‍ന്നാണ് അഭിഷേക് സംവിധാനം ഏറ്റെടുത്തത്.

ആദ്യ ഭാഗത്തില്‍ അഭിനയിച്ച അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരൊക്കെ ദൃശ്യം 2ലും ഉണ്ടാവും. ഹിന്ദി റീമേക്ക് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.

ലോകമെമ്പാടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ 'ദൃശ്യം' . ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ രണ്ടാം ഭാഗം 'ദൃശ്യം 2'നും വലിയ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രം എത്തിയതിനു പിന്നാലെ മറ്റു ഭാഷാ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് ദൃശ്യം 2ന്‍റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.

Similar Posts