< Back
Entertainment
റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു
Entertainment

റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു

Web Desk
|
18 Nov 2022 7:06 PM IST

അജയ് ദേവഗണും ശ്രിയ ശരണും തബുവും പ്രധാന വേഷങ്ങളിലെത്തിയ സിനിമ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചോര്‍ന്നത്.

റിലീസിന് പിന്നാലെ ദൃശ്യം2 ഹിന്ദി പതിപ്പ് ഓൺലൈനിൽ ചോർന്നു. അജയ് ദേവഗണും തബുവും പ്രധാന വേഷങ്ങളിലെത്തിയ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചോര്‍ന്നത്.

മോഹൻലാൽ - ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം ആദ്യ ഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് ബോളിവുഡിലും മികച്ച കലക്ഷന്‍ നേടിയിരുന്നു. അജയ് ദേവ് ഗൺ, തബു, ശ്രിയ ശരൺ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ദൃശ്യം 2ന്‍റെ ബോളിവുഡ് പതിപ്പ് ഇന്നാണ് റിലീസ് ചെയ്തത്. എന്നാൽ ഒന്നാം ഭാഗത്തിന്‍റെ അത്രയും രണ്ടാം ഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളിലായിട്ടാണ് ദൃശ്യം2 റിലീസ് ചെയ്തത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Related Tags :
Similar Posts