< Back
Entertainment

Entertainment
ദുൽഖർ ഓക്കെയാണ്; ആ വീഡിയോ പരസ്യത്തിനുവേണ്ടി
|5 July 2023 2:00 PM IST
ഒരു മൊബൈൽ പരസ്യത്തിന്റെ പ്രമോഷന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്
ആരാധകരെ ഒന്നടങ്കം ആശയക്കുഴപ്പത്തിലാക്കിയ ദുൽഖർ സൽമാന്റെ ഇൻസ്റ്റഗ്രാം വീഡിയോ പരസ്യത്തിന് വേണ്ടി തന്നെ. ഉറങ്ങിയിട്ട് ഏറെ നാളുകളായെന്നും ഒന്നും പഴയത് പോലെയല്ലെന്നും പറഞ്ഞുകൊണ്ട് ദുൽഖർ അടുത്തിടെ ഒരു വീഡിയോ പങ്കുവെക്കുകയും പിന്നീട് ഈ വീഡിയോ ദുൽഖർ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ഏതെങ്കിലും പ്രമോഷന് വേണ്ടിയാണോ അതോ ദുൽഖറിന് ശരിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക.
ഒരു മൊബൈൽ പരസ്യത്തിന്റെ പ്രമോഷന് വേണ്ടിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യം ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ പുറത്ത് വന്നതോടെ സന്തോഷത്തിലാണ് ആരാധകർ. ഡിക്യു തങ്ങളെ പേടിപ്പിചെന്നും ഇതൊരു മാരക പ്രമോഷനായിപ്പോയെന്നുമാണ് ആരാധകരുടെ പ്രതികരണം.