< Back
Entertainment
തിയറ്ററിലേക്കില്ല; ദുല്‍ഖറിന്‍റെ സല്യൂട്ട് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക്
Entertainment

തിയറ്ററിലേക്കില്ല; ദുല്‍ഖറിന്‍റെ സല്യൂട്ട് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക്

Web Desk
|
7 March 2022 7:38 AM IST

സോണി ലൈവ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചതാണ് ഇക്കാര്യം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല. പകരം സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. സോണി ലിവ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ ചിത്രത്തിന്‍റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് തിരക്കഥ. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ, സായ്കുമാര്‍ അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എസ്.ഐ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഓഫീസറെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖഖിന്‍റെ സഹോദരനായിട്ടാണ് മനോജ് കെ.ജയനെത്തുന്നത്.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്.. ഛായാഗ്രഹണം – അസ്‍ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ, അസിസ്റ്റന്‍റ് ഡയറക്ടേഴ്‌സ് – അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ.

Similar Posts