< Back
Entertainment
ഒരിക്കലും പറയാത്ത മഹത്തായ പ്രണയകഥ...; വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷികാശംസകളുമായി ദുൽഖർ
Entertainment

'ഒരിക്കലും പറയാത്ത മഹത്തായ പ്രണയകഥ...'; വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷികാശംസകളുമായി ദുൽഖർ

Web Desk
|
7 May 2022 8:21 AM IST

ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേർ മമ്മൂട്ടിക്കും ഭാര്യയ്ക്കും ആശംസകളുമായെത്തിയിരുന്നു

എറണാകുളം: 43ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്‍റെയും പഴയകാല ചിത്രവും താരം പങ്കുവെച്ചു. 'ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു' എന്നാണ് ദുല്‍ഖര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ഇരുവര്‍ക്കും മംഗളാശംസകളുമായെത്തിയിരുന്നു.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പഠനത്തിനു ശേഷം മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്.

Similar Posts