< Back
Entertainment
ഇ.ഡി പരിശോധന: വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍
Entertainment

ഇ.ഡി പരിശോധന: വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

ijas
|
5 Jan 2022 1:36 PM IST

ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാലപ്പുറം എസ്.ആർ.കെ. വീടിനോടുചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി.സംഘം എത്തിയത്

മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇ.ഡി എത്തിയതെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ സാമ്പത്തിക സ്രോതസുകളെ പറ്റി അന്വേഷിച്ചു. രേഖകളും, കണക്കുകളും കൃത്യമായി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാലപ്പുറം എസ്.ആർ.കെ. വീടിനോടുചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി.സംഘം എത്തിയത്. രണ്ട് കാറിലായാണ് ഇവരെത്തിയത്. ഒരു കാറിൽ സായുധ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. നാല് മണിക്കൂറിനുശേഷമാണ് ഇവർ മടങ്ങിയത്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിലെ നായകൻ. ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യും. കോട്ടയം, എറണാകുളം ജില്ലകളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മേപ്പടിയാന്‍ റിലീസ് കോവിഡ് പ്രതിസന്ധിയോടെയാണ് നീണ്ടു പോയത്. നവാഗതനായ വിഷ്ണു മോഹനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Related Tags :
Similar Posts