പാക്കിസ്താനിൽ നിരോധിച്ച എട്ട് ബോളിവുഡ് സിനിമകൾ
|ചില ഇന്ത്യൻ സിനിമകൾ പാക്കിസ്താനിൽ വളരെയധികം വിമർശനം നേരിട്ടിട്ടുണ്ട്
സിനിമ ഇന്ന് ഭാഷയ്ക്കും അതിർത്തിക്കുമപ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാ സിനിമകളും എല്ലായിടത്തും വർക്ക് ആവണമെന്നില്ല. ചില ഇന്ത്യൻ സിനിമകൾ പാക്കിസ്താനിൽ വളരെയധികം വിമർശനം നേരിട്ടിട്ടുണ്ട്. പലപ്പോഴും സാംസ്‌കാരികമായ കാര്യങ്ങൾ കൊണ്ടാകാം. ഏതായാലും പാക്കിസ്താനിൽ നിരോധിച്ച ചില ഇന്ത്യൻ സിനിമകളെ നമ്മുക്ക് പരിശോധിക്കാം.
1 പാഡ് മാൻ

അക്ഷയ് കുമാർ നായകനായ ചിത്രമാണ് പാഡ് മാൻ. ആർത്തവ ശുചിത്വമാണ് ഈ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം. അരുണാചലം മുരുഗാനന്തത്തിന്റെ യഥാർഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസിറ്റീവായ ഒരു വിഷയം വളരെ വ്യക്തമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ഈ സിനിമ പാക്കിസ്താനിൽ നിരോധിക്കാൻ കാരണമായത്.
2 റാസി

ആലിയ ഭട്ട് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് റാസി. 1971 ലെ യുദ്ധസമയത്ത് പാക്കിസ്താനിലെത്തുന്ന ഇന്ത്യൻ ചാരയുടെ കഥയാണ് റാസി പറയുന്നത്. വിവാദപരമായ കാരണങ്ങൾ കൊണ്ടാണ് പാക്കിസതാനിൽ ഈ ചിത്രം നിരോധിച്ചത്.
3 വീരെ ദി വെഡിംഗ്

കോമഡി-ഡ്രാമ വിഭാഗത്തിൽ പ്പെടുന്ന ചിത്രമാണ് വീരെ ദി വെഡിംഗ്. മോഡേർൺ റിലേഷൻഷിപ്പിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ സംഭാഷണങ്ങളും പ്രകോപനപരമായ വിഷയവുമാണെന്ന് ചൂണ്ടികാട്ടിയാണ് പാക്കിസ്താനിൽ ഈ ചിത്രം നിരോധിച്ചത്.
4 പരമാണു

പൊക്രാൻ ആണവ പരീക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് പരമാണു. ഇന്ത്യയും പാക്കിസതാനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾക്ക് കാരണമായ ചരിത്രസംഭവങ്ങൾ ചിത്രീകരിച്ചത് കൊണ്ടാണ് ഈ ചിത്രം നിരോധിച്ചത്.
5 നീർജ

നിർജ ഭാനോത്ത് എന്നു പേരുള്ള വിമാനജീവനക്കാരി തന്റെ ജീവൻ കൊടുത്ത് ഭീകരവാദികളിൽ നിന്ന് വിമാനയാത്രക്കാരെ രക്ഷിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പാക്കിസ്താനെ നിഴലിൽ നിർത്തന്ന രീതിയിലുള്ള ചിത്രീകരണമാണ് ഇത് നിരോധിക്കാൻ കാരണമായത്.
6 ഗദാർ

ഗദാറിന്റെ ഒന്ന് രണ്ട് ഭാഗങ്ങളും പാക്കിസതാനിൽ നിരോധിച്ചിരുന്നു. ഇന്ത്യ പാക്കിസതാൻ വിഭജനകാലത്തിന്റെ പശ്ചത്തലത്തിൽ ഒരുക്കിയ പ്രണയചിത്രമാണ് ഗദാർ. സെൻസിറ്റീവായിട്ടുള്ള ചരിത്രസംഭവങ്ങൾ ഉള്ളതുകൊണ്ടും വികാരത്തെ വ്രണപെടുത്തുന്നതു കൊണ്ടുമാണ് ഈ ചിത്രം നിരോധിച്ചത്.
7 ടൈഗർ

ഇന്ത്യൻ ചാരനും പാക്കിസ്താനി ഏജന്റും പ്രണയത്തിലാകുന്നതാണ് എക് താ ടൈഗറിന്റെ ഇതിവൃത്തം. ചാരവൃത്തിയും അതിർത്തി കടന്നുള്ള പ്രണയവുമാണ് ഇത് നിരോധിക്കാൻ കാരണമായത്.
8 ദങ്കൽ

ആമിർ ഖാൻ നായകാനായി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ദങ്കൽ. ഇന്ത്യയുടെ ദേശീയപാതാകയും ദേശീയ ഗാനവും ഒഴിവാക്കിയാൽ ചിത്രം റീലീസ് ചെയ്യാമെന്നായിരുന്നു പാക്കിസതാൻ സെൻസർ ബോർഡ് പറഞ്ഞിരുന്നത്. ഇതു കൊണ്ട് തന്നെ ഈ ചിത്രവും പാക്കിസതാനിൽ റിലീസ് ചെയതിട്ടില്ല.