< Back
Entertainment
ഒരു പ്രതിക്കൊപ്പമുള്ള എട്ട് പൊലീസുകാരുടെ യാത്ര; കാക്കിപ്പട ചിത്രീകരണം പൂർത്തിയായി
Entertainment

ഒരു പ്രതിക്കൊപ്പമുള്ള എട്ട് പൊലീസുകാരുടെ യാത്ര; 'കാക്കിപ്പട' ചിത്രീകരണം പൂർത്തിയായി

ijas
|
30 Sept 2022 6:00 PM IST

മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തെ അധികരിച്ചാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. ഏറെ ശ്രദ്ധ നേടിയ പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാക്കിപ്പട'. എസ്.വി.ഫിലിംസിൻ്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമ്മിക്കുന്നത്.

മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തെ അധികരിച്ചാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കേസന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്ന ചിത്രം തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ ജീവിതം പറയുന്നു.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് (രാക്ഷസന്‍ ഫെയിം ), മാലാ പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബുലാബൻ, പ്രദീപ്, എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ,സംഭാഷണം-ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്. സംഗീതം-ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-സാബുറാം. മേക്കപ്പ്-പ്രദീപ്. വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ. നിർമ്മാണ നിർവ്വഹണം-എസ്.മുരുകൻ. നിശ്ചല ഛായാഗ്രഹണം-അജി മസ്ക്കറ്റ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Similar Posts