< Back
Entertainment
ഇരുട്ടും മിന്നലും, ദുരൂഹത നിറച്ച് മുറിയില്‍ സൗബിന്‍; ഇലവീഴാപൂഞ്ചിറ പുതിയ ടീസര്‍
Entertainment

'ഇരുട്ടും മിന്നലും, ദുരൂഹത നിറച്ച് മുറിയില്‍ സൗബിന്‍'; 'ഇലവീഴാപൂഞ്ചിറ' പുതിയ ടീസര്‍

ijas
|
8 July 2022 9:30 PM IST

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌

സൗബിൻ ഷാഹിർ നായകനാകുന്ന 'ഇലവീഴാപൂഞ്ചിറ'യുടെ പുതിയ ടീസര്‍ വീഡിയോ പുറത്ത്. ദുരൂഹതയും ആകാംക്ഷയും നിറക്കുന്നതാണ് പുറത്തുവന്ന പുതിയ ടീസര്‍. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിൻ സിനിമയിൽ എത്തുന്നത്. ചിത്രം ജൂലൈ 15ന് തിയറ്ററില്‍ റിലീസ് ചെയ്യും.

'ജോസഫ്', 'നായാട്ട്' എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ഷാഹി കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കപ്പേള'യ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണു ആണ് ചിത്രം നിര്‍മിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുധി കോപ്പ, ജൂഡ് ആന്‍റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംസ്ഥാന അവാർഡ്‌ ജേതാവായ മനീഷ്‌ മാധവനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ (DOLBY VISION 4 K HDR) പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌.

Similar Posts