< Back
Entertainment
Bala

ബാലയും എലിസബത്തും

Entertainment

ബാലച്ചേട്ടന് ആ ഒരു കാര്യത്തില്‍ മാത്രമാണ് വിഷമം; കുറിപ്പുമായി ഭാര്യ എലിസബത്ത്

Web Desk
|
9 March 2023 10:31 AM IST

ബാലച്ചേട്ടന്‍ ഐസിയുവില്‍ തന്നെയാണ്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ വിവരങ്ങള്‍ പങ്കുവച്ച് ഭാര്യ എലിസബത്ത്. താരം ഐസിയുവില്‍ തന്നെയാണെന്നും വാര്‍ത്ത പുറംലോകമറിഞ്ഞതാണ് അദ്ദേഹത്തിന് ആകെയുള്ള വിഷമമെന്നും എലിബബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.


എലിസബത്തിന്‍റെ കുറിപ്പ്

ബാലച്ചേട്ടന്‍ ഐസിയുവില്‍ തന്നെയാണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിക്ക് ആകെയുള്ള വിഷമം വാര്‍ത്ത പബ്ലിക്കായതാണ്. എല്ലാവരോടും പുള്ളി ഓക്കെയാണെന്ന് പറഞ്ഞു. അദ്ദേഹം ഒരു സ്ട്രോഗ് പേഴ്സണ്‍ ആണ്. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി ഇതുപോലുള്ള എമര്‍ജന്‍സികള്‍ ഉണ്ടായെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ഇത്തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരും. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണം.

തിങ്കളാഴ്ചയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ കരള്‍രോഗത്തിന് ബാല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ്, സഹോദരി അഭിരാമി സുരേഷ് എന്നിവരും ആശുപത്രിയിലെത്തി ബാലയെ കണ്ടിരുന്നു.


Similar Posts