Entertainment
Lisa Marie Presley

ലിസ മേരി പ്രസ്‍ലി

Entertainment

റോക്ക് ആന്‍ഡ് റോള്‍ രാജകുമാരി ലിസ മേരി പ്രസ്‍ലി അന്തരിച്ചു

Web Desk
|
13 Jan 2023 9:07 AM IST

ലോസ് ഏഞ്ചൽസ് ഏരിയാ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം

ലോസ് ഏഞ്ചൽസ്: ഗായികയും റോക്ക് എൻ റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെ ഏക മകളുമായ ലിസ മേരി പ്രെസ്‌ലി അന്തരിച്ചു. 54 വയസായിരുന്നു. ലോസ് ഏഞ്ചൽസ് ഏരിയാ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

''എന്‍റെ സുന്ദരിയായ മകള്‍ ലിസ മേരി ഞങ്ങളെ വിട്ടുപോയി എന്ന സങ്കടകരമായ വാര്‍ത്ത ഹൃദയഭാരത്തോടെ പങ്കുവയ്ക്കുകയാണ്'' മാതാവ് പ്രസില്ല പ്രസ്‍ലി പ്രസ്താവനയില്‍ പറഞ്ഞു. "ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വികാരാധീനയും ശക്തയും സ്നേഹനിധിയുമായ സ്ത്രീയായിരുന്നു അവൾ. ഈ അഗാധമായ നഷ്ടം കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ സ്വകാര്യത ആവശ്യപ്പെടുന്നു." പ്രസ്താവനയില്‍ പറയുന്നു. ലോസ് ഏഞ്ചൽസിന്‍റെ പ്രാന്തപ്രദേശമായ കാലബാസസിലെ വീട്ടിൽ വച്ച് ലിസക്ക് ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് വിനോദ വെബ്‌സൈറ്റ് ടിഎംസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1968 ഫെബ്രുവരി 1ന് എല്‍വിസ് പ്ര‍സ്‍ലിയുടെയും പ്രസില്ലയുടെയും മകളായിട്ടാണ് ലിസയുടെ ജനനം. റോക്ക് ആൻഡ് റോളിന്‍റെ രാജകുമാരി എന്നറിയപ്പെടുന്ന ലിസ ഒരു ഗായിക, ഗാനരചയിതാവ് എന്ന നിലയിൽ റോക്ക്, കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആൽബങ്ങൾ ആണ് കൂടുതലും ചെയ്തിട്ടുള്ളത്. നാലു തവണ വിവാഹിതയായ ലിസക്ക് സംഗീതജഞൻ ഡാനി കീഫുമായിട്ടുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കൽ ജാക്സനെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ നിക്കോളസ് കേജന്‍റിന്‍റെ ഭാര്യയായിരുന്നു. പിന്നീട് സംഗീത സംവിധായകനായ [മൈക്കൽ ലോക്ക്വുഡ്] നെ വിവാഹം ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ ഇരട്ട പെൺകുട്ടികൾ ഉണ്ട് .മാതാപിതാക്കള്‍ വിവാഹമോചനം നേടിയ ശേഷം അമ്മയോടൊപ്പമായിരുന്നു താമസം.ലിസക്ക് 9 വയസുള്ളപ്പോഴാണ് എല്‍വിസ് മരിക്കുന്നത്.

Similar Posts