< Back
Entertainment
Empuraan

എമ്പുരാന്‍റെ അണിയറ പ്രവര്‍ത്തകര്‍

Entertainment

മോഹന്‍ലാലിന്‍റെ എമ്പുരാന്‍; സഹനിര്‍മാതാക്കളായി ഹോംബാലെ ഫിലിംസ്

Web Desk
|
17 May 2023 12:42 PM IST

ഇതോടെ എമ്പുരാന്‍ ഒരു 'പാന്‍ വേള്‍ഡ്' ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബെംഗളൂരു: മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'.അടുത്ത ആഴ്ചയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ എമ്പുരാന്‍ ഒരു 'പാന്‍ വേള്‍ഡ്' ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മൂന്നു ഭാഗമായിട്ടാണ് ചിത്രം ഇറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. മുരളി ഗോപി തന്നെയാണ് എമ്പുരാന്‍റെയും തിരക്കഥ നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍,വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Similar Posts