Entertainment

Entertainment
ഹൃദയങ്ങൾ കീഴടക്കി 'എന്റെ മാത്രമായ്' മ്യൂസിക്കൽ ആൽബം
|6 July 2022 1:59 PM IST
നജീം അർഷാദ് പാടിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാജൻ കെ. റാം
യൂട്യൂബിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മ്യൂസിക്കൽ ഷോർട് ഫിലിം 'എൻറെ മാത്രമായി' . സുധീകൃഷ്ണനാണ് മ്യൂസിക്കല്‍ ആല്‍ബം തിരക്കഥയെഴുതി സംവിധാനം ചെയ്തത് . നജീം അർഷാദ് പാടിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാജൻ കെ. റാം ആണ്. മനു മഞ്ജിത്തിൻറേതാണ് വരികൾ.
അരുൺ ജെൻസൻ, ഭാഗ്യാ ജയേഷും എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹാപ്പി അവേഴ്‌സ് ആഡ്‌സ് ആൻഡ് ഇവൻറ്‌സിൻറെ ബാനറിൽ ലീന സുധീർ, ടി.വി. കൃഷ്ണദാസ് എന്നിവർ ചേർന്ന് നിർമിച്ച ആൽബത്തിൻറെ കാമറ: അഭിജിത് അഭിലാഷ്, എഡിറ്റിങ്: ദിലീപ് വി. രവീന്ദ്രൻ എന്നിവരാണ്. മ്യൂസിക് 247 ചാനലിലൂടെയാണ് ആൽബം യൂട്യൂബിൽ റിലീസ് ചെയ്തത്.