< Back
Entertainment
എന്താടാ സജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Entertainment

എന്താടാ സജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Web Desk
|
5 Nov 2022 5:16 PM IST

സ്വപ്നക്കൂട് എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നത്

അഞ്ചു വർഷത്തെ ഇടവേളക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് 'എന്താടാ സജി'. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിവേദിത രാജേഷ് നായികയായി എത്തുന്ന ചിത്രത്തിൻറെ രചനയും സംവിധാനം നിർവഹിക്കുന്നത് ഗോഡ്ഫി സേവ്യറാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. റോബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജേക്സ് ബിജോയി ആണ് സംഗീത സംവിധായകൻ. രാജേഷ് ശർമ്മ, പ്രേം പ്രകാശ്, സെന്തിൽ കൃഷ്ണ, സിദ്ധാർത്ഥ് ശിവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സ്വപ്നക്കൂട് എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബൻറെ ജന്മദിനത്തിൽ ജയസൂര്യ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻറെ പുതിയ ചിത്രം ചാവേറിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Similar Posts