< Back
Entertainment
പൃഥ്വിരാജിന് പിന്നാലെ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ
Entertainment

പൃഥ്വിരാജിന് പിന്നാലെ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ

Web Desk
|
20 Aug 2022 8:35 AM IST

3.15 കോടി രൂപ മുതൽ വില ആരംഭിക്കുന്ന ഈ ആഡംബര എസ്‌യുവിയുടെ ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോർഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത്

തെന്നിന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കുന്ന ഫഹദ് ഫാസിന്റെ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആഡംബര വാഹനമായ ലംബോർഗിനിയുടെ എസ്‌യുവി മോഡലായ ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

3.15 കോടി രൂപ മുതൽ വില ആരംഭിക്കുന്ന ഈ ആഡംബര എസ്‌യുവിയുടെ ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോർഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനം ആലപ്പുഴ ആർടി ഓഫീസിലാണ് ഫഹദ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്. ഈ വർഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയറും ഫഹദ് ഫാസിൽ സ്വന്തമാക്കിയിരുന്നു.

ലംബോർഗിനിയുടെ രണ്ടാമത്തെ എസ്യുവിയാണ് ഉറുസ്. ഉറൂസ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയിൽ എത്തിക്കുകയും ചെയ്തു. 4.0 ലിറ്റർ ട്വിൻടർബ്ബോ V8 എഞ്ചിനാണ് ലംബോർഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആർപിഎമ്മിൽ 641 ബിഎച്ച്പി കരുത്തും 2,2504,500 ആർപിഎമ്മിൽ 850 ചാ ടോർഖും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. ദഎൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 3.6 സെക്കൻഡുകൾ കൊണ്ട് നിശ്ചലാവസ്ഥയിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഉറൂസിന് സാധിക്കും. മണിക്കൂറിൽ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Similar Posts