< Back
Entertainment
Fahadh Faasil, Dhoomam, KGF, ഫഹദ് ഫാസില്‍, കെജിഎഫ്, ധൂമം
Entertainment

കെ.ജി.എഫ് നിർമാതാക്കളുടെ ഫഹദ് ഫാസിൽ ചിത്രം; 'ധൂമം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Web Desk
|
17 April 2023 2:20 PM IST

ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്

ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ ഏറെ തരംഗങ്ങൾ സൃഷ്ടിച്ച കെജിഎഫിന്‍റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രം ധൂമത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷൻ മാത്യുവും ഒരു പ്രധാന വേഷത്തിൽ ഈ ചിത്രത്തിലുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമ്മിക്കുന്നത്.

അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, അനു മോഹൻ എന്നിവരും ധൂമത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു. പ്രമുഖ ഛായാഗ്രഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ-കാർത്തിക് വിജയ് സുബ്രമണ്യം, പ്രൊഡക്ഷൻ ഡിസൈൻ-അനീസ് നാടോടി, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം-പൂർണിമ രാമസ്വാമി.

Similar Posts