< Back
Entertainment
t.s raju

ടി.എസ് രാജു

Entertainment

നടന്‍ ടി.എസ് രാജു മരിച്ചെന്ന് വ്യാജവാര്‍ത്ത; താൻ പൂർണ ആരോഗ്യവാനാണെന്ന് താരം

Web Desk
|
27 Jun 2023 1:47 PM IST

ആദരാഞ്ജലികൾ അറിയിച്ചു പോസ്റ്റ്‌ ഇട്ടതിൽ നടൻ അജു വർഗീസ് വിളിച്ചു മാപ്പ് പറഞ്ഞതിൽ സന്തോഷമെന്നും രാജു കൂട്ടിച്ചേര്‍ത്തു

താൻ മരിച്ചുവെന്ന വാർത്തകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും തള്ളി നാടക നടനും സിനിമ സീരിയൽ താരവും ആയ ടി.എസ് രാജു. താൻ പൂർണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണ കൊണ്ടാകും ഇത്തരം പ്രചരണങ്ങൾ നടക്കുന്നതെന്നും രാജു മീഡിയവണിനോട് പറഞ്ഞു. ആദരാഞ്ജലികൾ അറിയിച്ചു പോസ്റ്റ്‌ ഇട്ടതിൽ നടൻ അജു വർഗീസ് വിളിച്ചു മാപ്പ് പറഞ്ഞതിൽ സന്തോഷമെന്നും രാജു കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാവിലെ മുതലാണ് ടി.എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് നടന്‍മാരായ കിഷോര്‍ സത്യ, ദിനേശ് പണിക്കര്‍ എന്നിവരും രംഗത്തെത്തിയിരുന്നു.

സിനിമയിലും സീരിയലിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രാജു. ജോക്കര്‍ എന്ന ചിത്രത്തിലെ സര്‍ക്കസ് കമ്പനി ഉടമയായ ഗോവിന്ദന്‍ എന്ന കഥാപാത്രത്തിലൂടെയാണ് രാജു ശ്രദ്ധിക്കപ്പെടുന്നത്. ആദാമിന്‍റെ മകന്‍ അബു,അച്ഛനുറങ്ങാത്ത വീട്, പ്രജാപതി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Related Tags :
Similar Posts