< Back
Entertainment
വ്യാജവാർത്ത; ആരോഗ്യനില മോശമെന്ന വാർത്ത തള്ളി;   അമിതാഭ്  ബച്ചൻ
Entertainment

"വ്യാജവാർത്ത"; ആരോഗ്യനില മോശമെന്ന വാർത്ത തള്ളി; അമിതാഭ് ബച്ചൻ

Web Desk
|
16 March 2024 11:42 AM IST

വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ ക്രിക്കറ്റ് കാണാനെത്തി താരം

ആരോഗ്യനില മോശമെന്ന വാർത്തകൾ തള്ളി മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ.

കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചന്റെ ആരോഗ്യനില മോശമാണെന്ന വാർത്തകൾ പുറത്തു വന്നത്. ബച്ചന് കാലിലെ രക്തകുഴലുകളിൽ രക്തം കട്ട പിടിച്ചെന്നും ഇത് നീക്കാനായി താരം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നുമായിരുന്നു വാർത്തകൾ.

ഇതിന് പിന്നാലെ തന്റെ എക്‌സ് ആക്കൗണ്ടിൽ 'എപ്പോഴും നന്ദിപൂർവം' എന്ന് താരം കുറിച്ചിരുന്നു.

ബച്ചന്റെ ആരോഗ്യനിലയിൽ ആശാങ്കാകുലരായ ആരാധകർ പോസ്റ്റിന് താഴെ നിരവധി കമന്റുകൾ രേഖപ്പെടുത്തി.

ആശുപത്രി സന്ദർശന വാർത്തകൾ വന്ന് മണിക്കൂറുകൾക്ക് ശേഷം ബച്ചൻ ഐ.എസ്.പി.എൽ ഫൈനൽ മത്സരം വീക്ഷിക്കാനായി താനെയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആൾക്കൂട്ടത്തിൽ നിന്നും 'സുഖമാണോ' എന്ന ചോദ്യം വന്നതിന് പിന്നാലെ താരം 'വ്യാജ വാർത്ത' എന്ന് മറുപടി നൽകുന്നതായാണ് വിഡിയോയിൽ കാണാനാവുന്നത്. മകൻ അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാഭ് ബച്ചൻ മത്സരം കാണാനെത്തിയത്.

തുടർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായി മത്സരസമയത്ത് സംവദിക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. 'സച്ചിന്റെ കൂടെ ഐഎസ്പിഎൽ മത്സരം കാണാൻ സാധിച്ചത് മികച്ച ഒരനുഭവമാണ്, അദ്ദേഹത്തിൽ നിന്നും ധാരാളം അറിവുകൾ ലഭിച്ചു' എന്ന് താരം പോസ്റ്റിന് താഴെ കുറിച്ചു.

Similar Posts