< Back
Entertainment
Manju Warrier

മഞ്ജു വാര്യര്‍

Entertainment

ബൈക്കില്‍ പിന്തുടര്‍ന്നെത്തി മഞ്ജു വാര്യര്‍ക്ക് ആരാധകന്‍റെ സര്‍പ്രൈസ് സമ്മാനം; വീഡിയോ

Web Desk
|
27 Feb 2023 11:42 AM IST

ഒരുപാടുനാളായി ഇതിനായി കാത്തിരിക്കുകയായിരുന്നു താനെന്നും ആരാധകൻ നടിയോട് പറഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഒരിടവേളക്ക് ശേഷമുള്ള തിരിച്ചുവരവിലും രണ്ടും കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ സ്വീകരിച്ചത്. ഇപ്പോഴിതാ ബൈക്കില്‍ മഞ്ജു സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് സര്‍പ്രൈസ് സമ്മാനം നല്‍കിയ ഒരു ആരാധകന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


ഫോണില്‍ വരച്ച ചിത്രം ഫ്രയിം ചെയ്താണ് ആരാധകന്‍ സമ്മാനിച്ചത്. ഒരുപാടുനാളായി ഇതിനായി കാത്തിരിക്കുകയായിരുന്നു താനെന്നും ആരാധകൻ നടിയോട് പറഞ്ഞു. ശരത് എന്നയാളാണ് ചിത്രം വരച്ചത്. ശരതിനോട് നന്ദി പറഞ്ഞ മഞ്ജു ചിത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് ആരാധകനെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം തല അജിതിനൊപ്പം അഭിനയിച്ച തുനിവാണ് മഞ്ജുവിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത മഞ്ജുവിനെയാണ് കണ്ടത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. വെള്ളരിക്കാപ്പട്ടണം, കയറ്റം, അമ്രികി പണ്ഡിറ്റ് എന്നിവയാണ് മഞ്ജുവിന്‍റെ പുതിയ ചിത്രങ്ങള്‍.

View this post on Instagram

A post shared by Manju Warrier Fans Club (@manjuwarrier.fc)

Related Tags :
Similar Posts