< Back
Entertainment
ഫർഹാൻ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു
Entertainment

ഫർഹാൻ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു

Web Desk
|
17 Feb 2022 7:27 PM IST

നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ഫെബ്രുവരി 19നാണ് ഇരുവരുടെയും വിവാഹം

ബോളിവുഡ് താരം ഫർഹാൻ അക്തറും ഇന്ത്യൻ ഓസ്ട്രേലിയൻ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ഫെബ്രുവരി 19നാണ് ഇരുവരുടെയും വിവാഹം.

വിവാഹത്തിന്റെ ചടങ്ങുകൾ ഇന്നാരംഭിച്ചു. ചടങ്ങിൽ കുടുംബാങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മെയ്യാങ് ചാങ്, ഗൗരവ് കപൂർ, സമീർ കൊച്ചാർ, മോണിക്ക ദോഗ്ര, റിതേഷ് സിദ്വാനി, റിയ ചക്രവർത്തി തുടങ്ങിയവർ ചടങ്ങിലുണ്ടാവും.

വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫർഹാൻ അക്തർ. അധുന അമ്പാനി അക്തറുമായി 17 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2017 ലാണ് ഫർഹാൻ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തർ, അകിര അക്തർ എന്നിവരാണ് മക്കൾ.

Similar Posts