< Back
Entertainment
മാർവല്‍ യൂണിവേഴ്സിലേക്ക് ഫർഹാൻ അക്തർ; മിസ് മാർവലിൽ വരുന്നത് അതിഥിയായി
Entertainment

മാർവല്‍ യൂണിവേഴ്സിലേക്ക് ഫർഹാൻ അക്തർ; മിസ് മാർവലിൽ വരുന്നത് അതിഥിയായി

ijas
|
7 May 2022 5:23 PM IST

ജൂൺ 8ന് ഡിസ്‌നി പ്ലസിലൂടെ മിസ്.മാർവൽ പ്രേക്ഷകരിലേക്കെത്തും

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു മുന്‍നിര നടന്‍ ഭാഗമാകുന്നു. ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറാണ് മാര്‍വല്‍ സീരീസിലെ മിസ് മാര്‍വലില്‍ വേഷമിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഫര്‍ഹാന്‍ അക്തര്‍ തന്നെയാണ് പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്.

മിസ് മാര്‍വലില്‍ അതിഥി വേഷത്തിലായിരിക്കും ഫര്‍ഹാന്‍ എത്തുക. കഥാപാത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മാര്‍വലില്‍ നിന്നുള്ള ആദ്യ മുസ്‍ലിം കൗമാര സൂപ്പര്‍ ഹീറോയാണ് മിസ്. മാര്‍വല്‍. അവഞ്ചേഴ്സ് ആരാധികയായ കമല ഖാന്‍ തനിക്കും സൂപ്പര്‍ ഹീറോ ശക്തികളുണ്ടെന്ന് മനസ്സിലാക്കുന്നിടത്താണ് സീരീസിന്‍റെ ആരംഭം. മാര്‍ച്ചില്‍ സീരീസിന്‍റെ ട്രെയിലര്‍ വീഡിയോ പുറത്തുവന്നിരുന്നു. കനേഡിയൻ നടി ഈമാൻ വെയാനിയാണ് പ്രധാന കഥാപാത്രമായ മിസ്. മാർവലായി വേഷമിടുന്നത്. ജൂൺ 8ന് ഡിസ്‌നി പ്ലസിലൂടെ മിസ്.മാർവൽ പ്രേക്ഷകരിലേക്കെത്തും.

Farhan Akhtar confirmed to be part of MCU web series Ms Marvel

Similar Posts