< Back
Entertainment
Fatima Vijay Antony’s heartbreaking tweet after daughter Meera’s death
Entertainment

'16ാം വയസ്സിൽ നീ പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ...'; വികാരനിർഭരമായ കുറിപ്പുമായി വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ

Web Desk
|
10 Oct 2023 5:44 PM IST

വിജയും മകളുടെ വിയോഗത്തെ കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു, മകൾക്കൊപ്പം താനും മരിച്ചു എന്നായിരുന്നു തമിഴിൽ വിജയ് കുറിച്ചത്

സിനിമാ ലോകത്ത് ഏറെ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു നടനും സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയുടെ അപ്രതീക്ഷിത മരണം. 12ാം ക്ലാസ് വിദ്യാർഥിനിയായിരുന്ന മീരയെ സെപ്റ്റംബർ 19ന് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

16ാം വയസ്സിൽ നഷ്ടപ്പെട്ട മകളെക്കുറിച്ച് ഇപ്പോഴിതാ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിജയ് ആന്റണിയുടെ ഫാത്തിമ. 16ാം വയസ്സു വരെയേ ജീവിക്കൂ എന്നറിഞ്ഞിരുന്നെങ്കിൽ സൂര്യനെയും ചന്ദ്രനെയും കാണിക്കാതെ മകളെ വളർത്തുമായിരുന്നെന്നും മകളുടെ ഓർമകളിൽ താൻ മരിച്ചു കൊണ്ടിരിക്കുകയാണെന്നും ഫാത്തിമ കുറിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം...

"16ാം വയസ്സുവരെയേ നീ ജീവിക്കൂ എന്നറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ കുറേക്കൂടി ചേർത്തു പിടിച്ചേനെ... സൂര്യനെയും ചന്ദ്രനെയും കാണിക്കാതെ വളർത്തിയേനെ... നിന്റെ ഓർമകളിൽ മരിക്കുകയാണ് ഞാൻ. നീയില്ലാതെ ജീവിക്കാനാകുന്നില്ല... അമ്മയുടെയും ബാബയുടെയും അടുത്തേക്ക് മടങ്ങി വരൂ... ലാറ നിന്നെ കാത്തിരിക്കുകയാണ്..."

കുറിപ്പിനൊപ്പം മകളുടെ ഒരു ചിത്രവും ഫാത്തിമ പങ്കുവച്ചിട്ടുണ്ട്. നേരത്തെ വിജയും മകളുടെ വിയോഗത്തെ കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. മകൾക്കൊപ്പം താനും മരിച്ചു എന്നായിരുന്നു തമിഴിൽ വിജയ് കുറിച്ചത്.

Similar Posts