< Back
Entertainment
Fear of drugs, malayalam fil industry drug usage,  Actor Tinitom says about drugs, latest malayalam news
Entertainment

'മയക്കുമരുന്ന് ഭയന്നാണ് മകനെ സിനിമയിൽ വിടാത്തത്'; വെളിപ്പെടുത്തലുമായി നടൻ ടിനിടോം

Web Desk
|
6 May 2023 12:03 PM IST

ലഹരിക്ക് അടിമയായ ഒരു സഹതാരത്തിന്‍റെ പല്ല് പൊടിയാൻ തുടങ്ങിയെന്നും ടിനി ടോം പറഞ്ഞു

ആലപ്പുഴ: സിനിമയിൽ ലഹരിയുണ്ടെന്ന് നടൻ ടിനി ടോം. മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്നും പ്രമുഖ താരത്തിന്റെ മകനായി തന്റെ മകന് അവസരം ലഭിച്ചിരുന്നെന്നും ടിനി ടോം പറഞ്ഞു.

'രണ്ടാഴ്ച മുൻപ് പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാൻ എന്റെ മകന് അവസരം ലഭിച്ചിരുന്നു. എന്നാൽ എന്‍റെ ഭാര്യ പറഞ്ഞു അവനെ വിടാൻ പറ്റില്ലെന്ന്, ഭയം മയക്കുമരുന്ന് തന്നെയാണ്. 17, 18 വയസിലാണ് കുട്ടികള്‍ വഴിതെറ്റുന്നത്. ആകെ ഒരു മകനാണ് എനിക്ക് ഉള്ളത്. ഈ അടുത്ത് ലഹരിക്ക് അടിമയായ ഒരു സിനിമ താരത്തോടൊപ്പം ഞാൻ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പല്ല് ലഹരി ഉപയോഗം മൂലം പൊടിഞ്ഞ് തുടങ്ങിയിട്ടുണ്ട്'.

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ടിനി ടോം ഇത് വെളിപ്പെടുത്തിയത്. ലഹരി ഉപയോഗത്തിന്‍റെ ഭാഗമായി അടുത്തിടെ രണ്ട് നടൻമാരെ വിലക്കിയിരുന്നു. മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന നിരവധി അഭിനേതാക്കള്‍ ഉണ്ടെന്നും ഇവരുടെ പേരുകള്‍ സർക്കാരിന് കൈമാറുമെന്നും സിനിമ സംഘടന ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.

Similar Posts