< Back
Entertainment
Venugopan
Entertainment

സംവിധായകൻ യു. വേണുഗോപൻ അന്തരിച്ചു

Web Desk
|
21 Jun 2024 11:47 AM IST

ജയറാം നായകനായി 1995ല്‍ പുറത്തിറങ്ങിയ കുസുതിക്കുറുപ്പാണ് ആദ്യ ചിത്രം

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ യു. വേണുഗോപൻ (67)അന്തരിച്ചു . അർബുദ ബാധിതനായി ചികിത്സയിലായിരുന്നു . ജയറാം നായകനായി 1995ല്‍ പുറത്തിറങ്ങിയ കുസുതിക്കുറുപ്പാണ് ആദ്യ ചിത്രം. ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ .

എ.കെ സാജനും എ.കെ സന്തോഷും രചന നിർവ്വഹിച്ച് 2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം, ഐശ്വര്യ, എം. എന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത സംവിധായകൻ പി. പദ്മരാജന്റെ കൂടെ ദീർഘകാലം സഹ സംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട് .

ഭാര്യ: ലത വേണു . മക്കൾ : ലക്ഷ്മി ,വിഷ്ണു ഗോപൻ, മരുമകൻ രവീഷ്. സംസ്കാരം ചേർത്തല കടക്കരപ്പള്ളി കൊട്ടാരം ശ്രീധർമ്മശാസ്താക്ഷേത്രത്തിന് സമീപമുള്ള രാമാട്ട് വസതിയിൽ ഇന്ന് രാത്രി 8:30ന് നടക്കും.

Similar Posts