< Back
Entertainment
അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രത്തിന് തുടക്കമായി
Entertainment

അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രത്തിന് തുടക്കമായി

Web Desk
|
18 Sept 2025 9:32 PM IST

പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായികയാവുന്നത്

മലയാളികളുടെ പ്രിയതാരം അരുൺ കുമാറും, മിനിസ്ക്രീൻ താരം മിഥുൻ എം.കെയും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രത്തിന് വയനാട് കൽപ്പറ്റയിൽ തുടക്കമായി. സിനിപോപ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺദേവ് മലപ്പുറം ആണ്. ഒളിംപ്യന്‍ അന്തോണി ആദം, പ്രിയം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. അഭിയുടെയും ജാനകിയുടെയും വീട്, കൂടെവിടെ, അനിയത്തിപ്രാവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തനാണ് മിഥുൻ. പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായികയാവുന്നത്. ഫാമിലി കോമഡി- ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ ഉണ്ണി മടവൂരാണ്. വയനാട് കൽപ്പറ്റയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സ്വിച്ചോൺ കർമ്മം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ചിത്രത്തിൻ്റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് സംവിധായകൻ അറിയിച്ചു. ജിജീഷ് ഗോപിയാണ് സഹ നിർമ്മാതാവ്. രാഗം റൂട്ട്സ് മ്യൂസിക് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

വിപിൻ മണ്ണൂർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം മഹേഷ് മാധവരാജ് ആണ്. കൽപ്പറ്റ, പെരുന്തട്ട, വൈത്തിരി, മേപ്പാടി തുടങ്ങി വയനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, കൈലാഷ്, എൽദോ രാജു, വൈശാഖ് കെ.എം, ഷനൂപ്, മനു കെ തങ്കച്ചൻ, ജിജീഷ് ഗോപി, ലത ദാസ്, നവ്യ മനോജ് എന്നിവർക്കൊപ്പം നിരവധി താരങ്ങളും അഭിനയിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റണി ഏലൂർ, പ്രോജക്ട് ഡിസൈനർ & പി.ആർ.ഒ: പി.ശിവപ്രസാദ്, ലിറിക്സ്: ജ്യോതിഷ് കാശി & പ്രേമദാസ്, കലാസംവിധാനം: ബൈജു മേലെമംഗലത്ത്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർ: സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫസലുൽ ഹഖ്, സൗണ്ട് ഡിസൈനർ: വിഷ്ണു പ്രമോദ്, പ്രൊഡക്ഷൻ മാനേജർ: അനീഷ്, അസോസിയേറ്റ് ഡയറക്ടർ: ബേസിൽ മാത്യു, അസിസ്റ്റൻ്റ് ഡയക്ടർ: വൈശാഖ്, ശ്രിശാഖ്, പവിത്ര വിജയൻ, സ്റ്റിൽസ്: രതീഷ് കർമ്മ, ഡിസൈൻസ്: അഖിൻ.പി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Similar Posts